Local News

ഡോ. ടി പി സുകുമാരൻ – സലാം പള്ളിത്തോട്ടം അനുസ്മരണം

Nano News

കോഴിക്കോട്: യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന പ്രസിഡന്റും എഴുത്തുകാരനും നാടകപ്രവർത്തകനും അധ്യാപകനായിരുന്ന ഡോ. ടി പി സുകുമാരൻ മാസ്റ്ററേയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന സലാം പള്ളിത്തോട്ടത്തേയും അനുസ്മരിച്ചു. അനുസ്മരണ പരിപാടി യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. ശശികുമാർ പുറമേരി അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ വി സത്യൻ, ടി എം സജീന്ദ്രൻ, സുമതി ഹരിഹർ, വിജയൻ നരിക്കുനി എന്നിവർ സംസാരിച്ചു.

Reporter
the authorReporter

Leave a Reply