Wednesday, November 29, 2023
Local News

അറിഞ്ഞിരിക്കേണ്ട അറിയിപ്പുകൾ (11/11/21)


ഗ്രാജ്വേറ്റ് ലെവല്‍ കോമണ്‍ പ്രിലിമിനറി പരീക്ഷ 13 ന്

2021 ഒക്ടോബര്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഗ്രാജ്വേറ്റ് ലെവല്‍ കോമണ്‍ പ്രിലിമിനറി പരീക്ഷ – (സ്‌റ്റേജ് I) നവംബര്‍ 13 ലേക്ക് മാറ്റിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രം, രജിസ്റ്റര്‍ നമ്പർ, സമയം എന്നിവയിൽ മാറ്റമില്ല. പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ് അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പഴയ ഹാള്‍ടിക്കറ്റുമായി അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.

സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു അന്‍പത് ശതമാനം മാര്‍ക്കോടു കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയര്‍ന്നയോഗ്യതകളും പരിഗണിക്കും. പ്രായ പരിധി 17 നും 35നുമിടയിൽ. കൂടുതല്‍ വിവരങ്ങൾക്ക് 04734296496, 8547126028.

ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ പരിശീലനം നൽകുന്നു. നവംബര്‍ 17,18,19 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. വിശദ വിവരങ്ങള്‍ക്ക് – 0471 2779200.

സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ എക്കണോമിക്‌സ്, ബി.എ ഉറുദു, ബി.എ അറബിക്, ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി കെമിസ്ട്രി, ബി.കോം എന്നീ വിഷയങ്ങളില്‍ എസ്.ടി സംവരണ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 15 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

2021-22 വര്‍ഷത്തെ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധ രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ –0495 2771881.

വാഹന ലേലം 25 ന്

ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഇപ്പോള്‍ ഉപയോഗിക്കാത്ത വകുപ്പ് തല വാഹനമായ 1997 മോഡല്‍ കെഎല്‍ 01 എം 9210 നമ്പര്‍ ടാറ്റ സുമോ നവംബര്‍ 25ന് പകല്‍ 11 മണിക്ക് വെളളയില്‍ ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിൽ ലേലം ചെയ്യും. ഫോണ്‍ : 0495-2766035.

സ്പോട്ട് അഡ്മിഷന്‍ 15 ന്

കെല്‍ട്രോണിന്റെ പാലക്കാട് നോളജ് സെന്ററില്‍ നവംബര്‍ 15 ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സിനും, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രൈനിംഗ് കോഴ്‌സിനുമാണ് അഡ്മിഷന്‍. യോഗ്യത: എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള സെന്ററില്‍ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2504599, 9847597587.

എംപ്ലോയ്മെൻ്റ് രജിസ്‌ട്രേഷനും സീനിയോറിറ്റിയും പുന:സ്ഥാപിക്കാം

വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവർക്ക് രജിസ്‌ട്രേഷനും സീനിയോറിറ്റിയും പുന:സ്ഥാപിച്ചു
നല്കുന്നു. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1999 ഒക്ടോബർ മുതല്‍ 2021 ജൂൺ വരെ രേഖപ്പെടുത്തിയവരിൽ പുതുക്കാന്‍ വിട്ടുപോയവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ-രജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമനുസൃതം വിടുതൽ ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കുമാണ് രജിസ്‌ട്രേഷന്‍/സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്കുക. ഉദ്യോഗാര്‍ത്ഥികള്‍ എംപ്‌ളോയ്‌മെന്റ് കാര്‍ഡും മുഴുവൻ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 30 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ വടകര എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും പ്രത്യേക പുതുക്കല്‍ ചെയ്യാമെന്ന് വടകര എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍; 0496 2523039.


Reporter
the authorReporter

Leave a Reply