കോഴിക്കോട്: കേരളാ സ്റ്റേറ്റ് എക്സ് സർവീസസ്സ് ലീഗ് കോഴിക്കോട് ജില്ലാ മഹിളാ വിംഗ് കമ്മറ്റിയുടെ വാർഷിക ജനറൽ ബോഡി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വെസ്റ്റ് ഹിൽ വിമുക്തഭട ഭവനിൽ വെച്ച് നടന്നു.
2021 – 2024 ലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സുനിത മണികണ്ഠനെയും സിക്രട്ടറിയായി ഊർമിള രാജഗോപാലിനെയും തെരഞ്ഞെെടുത്തു. വൈസ് പ്രസിഡണ്ട് നഫീസ അഹമ്മദ് ,ട്രഷറർ വിമല ഡി നായർ ,ജോ. സിക്രട്ടറി സുബിത മനോജ്, ഒർഗനൈസിങ്ങ് സിക്രട്ടറി സത്യഭാമ, സ്റ്റേറ്റ് ഗവേർണിങ്ങ് ക്കൗൺസിൽ മെമ്പർ കമല ജയദേവൻ,രക്ഷാധികാരി അമ്മിണി വർമ രാജവിജയ കുറുപ്പ് എന്നിവരെയും തിരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫീസർ അജിത്ത് കുമാർ ഇളയിടത്ത് അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് കേണൽ ജയദേവൻ,സെക്രട്ടറി ശ്രീ പ്രകാശൻ കാക്കൂർ,മുൻ മഹിളാ വിംഗ് പ്രസിഡൻ്റ് അമ്മിണി വർമ രാജ, ചന്ദ്രൻ നായർ, ശ്രീഷൻ , ഗംഗാധരൻ, അശോകൻ എന്നിവർ പുതുതായി തിരഞ്ഞെടുത്ത കമ്മറ്റി മെമ്പർമാർക്ക് ആശംസകൾ അർപ്പിച്ചു.