Wednesday, November 29, 2023
Local News

ശ്രദ്ധിക്കാതെ പോകരുത്; ഒഴിവുകളും, പ്രധാന അറിയിപ്പുകളും.


സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാം

എംപ്ലോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ല.

ഐ.ടി.ഐ പ്രവേശനം- 28 ന് ഹാജരാകണം

കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2377016, 9495135094.

ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഒഴിവ്

ബേപ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്‍സിവിടി ഏക വത്സര ട്രേഡില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശവനം നേടാന്‍ താത്പര്യമുളളവര്‍ ഒക്ടോബര്‍ 28 നകം ഐ.ടി.ഐ യില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2415040.

 

വനിതാ പോളി ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍ 

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്സ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒക്ടോബര്‍ 27ന് രണ്ട് മണിക്ക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം പ്രവേശന നടപടികളില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഹാസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/lte ഫോണ്‍ : 0495 2370714, 9526123432, 8547293788.

വനിത ഐ ടി ഐ യില്‍ സ്പോട്ട് അഡ്മിഷന്‍ 28 ന്

കോഴിക്കോട് വനിത ഐ ടി ഐയില്‍ 2021 വര്‍ഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 28 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടു വന്ന് പ്രവേശനം നേടാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വെബ്സൈറ്റ് : www.womenitikozhikode.kerala.gov.in ഫോണ്‍ : 0495 2373976.

ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ സീറ്റൊഴിവ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. കോഴ്‌സ് കാലാവധി ഒരു വര്‍ഷം.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്സുകള്‍ നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ചേവായൂര്‍ നെല്ലിക്കോട് സ്‌കൂള്‍ ബില്‍ഡിങ്ങിലെ സി-ആപ്റ്റ് സബ് സെന്ററില്‍ നവംബര്‍ അഞ്ചിനകം നേരിട്ട് ഹാജരാകണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2356591, 0495 2723666, email : kozhikode@captkerala.com.

 

കേന്ദ്ര ഗവ.സര്‍ട്ടിഫിക്കറ്റോടെ മോണ്ടിസ്സോറി, പ്രീ-പ്രൈമറി
ടീച്ചര്‍ ട്രെയിനിംഗ്

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം വീതം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് : 7994449314.

ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ /റീ ഇ- ടെണ്ടറുകള്‍ ക്ഷണിച്ചു.
അവസാന തീയ്യതി നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് വരെ. ഇ- ടെണ്ടര്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് e-tenderskerala.gov.in


Reporter
the authorReporter

Leave a Reply