കോഴിക്കോട്: ഞായറാഴച പുലർച്ചെ ഉണ്ടായ ഇടിമിന്നലിൽ ബേപ്പൂർ മേഖലയിൽ നാശനഷ്ടം. വീടുകൾക്ക് വിള്ളൽ ഉണ്ടാവുകയും ഗൃഹോപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. പുലർച്ചെ 3.30 ഓടെ പെയ്ത മഴക്കൊപ്പമായിരുന്നു ശക്തമായ ഇടിമിന്നൽ.
തച്ചാട്ട് പുതിയ വീട്ടിൽ ഹേമന്ദ് കുമാറിന്റെ പുതിയ വീടിന് സാരമായ കേടുപാട് ഉണ്ട്. കോൺക്രീറ്റ് സ്ലാബ് മിന്നലേറ്റ് പൊട്ടി. ചില ഭാഗങ്ങളിൽ വിള്ളലും വീണു. മെയിൻ സ്വിച്ച് അടക്കമുള്ള ഉപകരണങ്ങൾ കത്തിനശിച്ചു.
തറയിൽ രഘുനാഥ്, മാതേത്ത് സന്തോഷ്, തറയിൽ സുധാകരൻ, കിഴക്കേടത്ത് ഹരീഷ്, തറയിൽ പ്രേമൻ ,തച്ചമ്പലത്ത് പ്രജീഷ് എന്നിവരുടെ വീടുകളിലെ ഇലട്രിക്ക് ഉപകരങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതരേയും, വൈദ്യുതി വകുപ്പ് അധികൃതരേയും വിവരം അറിയിച്ചിട്ടുണ്ട്