Latest

നന്മയുള്ള സമൂഹ സൃഷ്ടിക്ക് എഴുത്തുകാർ മുന്നോട്ട് വരണം; സബ്ബ് ജഡ്ജ് എം.പി ഷൈജൽ


കോഴിക്കോട് :നന്മയും കരുണയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ എഴുത്തുകാർ മുന്നോട്ട് വരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം. പി. ഷൈജൽ.കാമരാജ് ഫൌണ്ടേഷൻ ഓഫ് ഇന്ത്യ ഇന്റർനാഷണൽ മലയാളി സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കവിയരങ്ങും സാഹിത്യ ശില്പശാലയും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


എഴുത്തും സാംസ്‌കാരിക പ്രവർത്തനവും പ്രോത്സാഹിപ്പിക്കപെടുന്ന സമൂഹത്തിന് മാത്രമേ മനുഷ്യത്വമുള്ളജനതയായി മാറാൻ കഴിയുകയുള്ളു എന്നും അദ്ധേഹം പറഞ്ഞു.


വിവിധ മേഖലകളിൽ ശ്രദ്ദേയമായ പ്രവർത്തനം കാഴ്ച വെച്ച ലോക കേരള സഭാഗം കബീർ സലാല. സാമൂഹ്യ പ്രവർത്തകൻ അജികുമാർ നാരായണൻ. എഴുത്തുകാരായ ശോഭ വത്സൻ. സന്ധ്യ മുരളി യു. ടി. പ്രകാശൻ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.


ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി. അനിൽ.
നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ. മൊയ്തു. മദ്രസ അധ്യാപക വെൽഫെയർ ബോർഡ് ഡയറക്ടർ ഹാരിസ് ബാഫക്കി തങ്ങൾ. പി. എം. മുസമ്മിൽ. കെ. എം. സെബാസ്റ്റ്യൻ. എ. കെ. സുബൈദ. വി. എം. ആഷിക്ക്. മൊയ്തീൻ പൂന്താനം.ഷംസുദീൻ മുണ്ടോളി എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply