Friday, January 24, 2025
Latest

വനം സംരക്ഷണ നിയമത്തിൽ കാലോചിതമായ മാറ്റം വേണം; മന്ത്രി എ.കെ ശശീന്ദ്രൻ


കോഴിക്കോട് : ചന്ദന മരം ഉൾപ്പെടെ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ നിന്നും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ .
ഇതിനായി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച വേണം. ചേംബർ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സർക്കാറിന് നൽകണമെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഭരണഘടന ബാധ്യത നിലനിൽക്കെ വകുപ്പ്, വനം വന്യജീവി സംരംക്ഷണമായതിനാൽ ക്ഷുദ്ര ജീവികളുടെ വിഷയത്തിൽ രണ്ടിന്റെയും നൂൽ പാലത്തിലൂടെയാണ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നതെന്ന് മന്ത്രി വിശദികരിച്ചു.
ക്ഷുദ്ര ജീവികളിൽ നിന്ന് ജീവന് ഭീഷണി നേരിടുമ്പോൾ അവയെ വെടി വെച്ച് കൊല്ലാനുളള അധികാരമെ നൽകിയിട്ടുള്ളൂ , തിന്നാൻ അനുവാദമില്ല.ബഫർ സോൺ വിഷയത്തിൽ സർക്കാർ നിലപാട് ബിഷപ്പ്മാരെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ സാധിച്ചു. ഇതോടെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങിയത്. ഇതിൽ നിയമപരമായെ മുന്നോട്ട് പോകാൻ കഴിയുവെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കല്ലായിലെ മരവ്യവസായം സംബന്ധിച്ച വിഷയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്യാമെന്ന് ചേംബർ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

കാലിക്കറ്റ് ചേംബർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷത വഹിച്ചു.സുബൈർ കൊളക്കാടൻ, ടി പി അഹമ്മദ് കോയ ,
എം മുസമ്മിൽ സംസാരിച്ചു.

ചേംബർ സെക്രട്ടറി എ പി അബ്ദുല്ലക്കുട്ടി സ്വാഗതവും ട്രഷറർ ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply