കോഴിക്കോട്:നരേന്ദ്രമോദി സർക്കാരിൻറെ 9ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് “വികാസ് തീർത്ഥ്” കേന്ദ്രസർക്കാർ പദ്ധതി സ്ഥല സന്ദർശനം പരിപാടിയുടെ യുടെ ഭാഗമായി മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ നേതാവ് മായ മുക്താർ അബ്ബാസ് നഖ് വി കോഴിക്കോട് വേങ്ങേരിയിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാമനാട്ടുകര വെങ്ങളം ബൈപാസ് പ്രവർത്തനം നടക്കുന്ന സ്ഥലം സന്ദർശിച്ചു.
ദേശീയപാത ഉദ്യോഗസ്ഥർ ആയ ശശികുമാർ ,ദേവരാജുലു റെഡ്ഡി, വിശ്വനാഥൻ, ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, വികാസ് തീർത്ഥ് പ്രോഗ്രാം ഇൻ ചാർജ് ടി.പി.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, അനുരാധ തായാട്ട്, തുടങ്ങിയവർ സംബന്ധിച്ചു.