കോഴിക്കോട്:നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നിൽ സോഷ്യൽ മീഡിയ പ്രവർത്തനം പ്രധാന പങ്ക് വഹിച്ചു.മുഖ്യധാരാ മാധ്യമങ്ങൾ സർക്കാരിൻ്റെ ജനക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാൻ വിമുകത കാട്ടിയപ്പോൾ നവ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ചപ്പോൾ അർഹരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഏറെ സഹായകമായതായും ബി.ജെ.പി ദേശീയ നേതാവും മുൻ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുക്താർ അബ്ബാസ് നഖ് വി പറഞ്ഞു. ബി.ജെ.പി.ഐ.ടി.സെൽ എസ്.കെ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ് ആൻഡ് ഡിജിറ്റൽ ക്രിയേറ്റേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ്, ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ, ജില്ലാ പ്രഭാരി അഡ്വ.കെ.ശ്രീകാന്ത്, സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, സെക്രട്ടറി ടി.രനീഷ്, ഐ.ടി.സെൽ കൺവീനർ പ്രബീഷ് മാറാട് എന്നിവർ സംസാരിച്ചു.