Saturday, November 23, 2024
Art & CultureCinema

ഗായത്രി സുരേഷ് ഉത്തമിയാകുന്നു; സ്ത്രീ സഹിഷ്ണതയുടെ ചിത്രം റിലീസിനൊരുങ്ങി.


ഷെജിൻ ആലപ്പുഴ

ഉത്തമി എന്ന ചിത്രത്തിൽ ഗായത്രി സുരേഷ് നായികയാവുന്നു. കൂടാതെ ഷാജി നാരായണൻ, രാജിമേനോൻ, സനൽകുമാർ, ഡൊമിനിക് ചിറ്റാത്ത്,വിനോദ്, അജിത്കുമാർ എം,സനൽ,രാജേഷ്,രമേശ്,അനുപമ എന്നിവരും അഭിനയിക്കുന്നു. ബാല താരങ്ങളായ ഐവ സിംറിൻ പാർവ്വതി എന്നിവർ ചിത്രത്തിലുണ്ട്. ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത് രാഹുൽ സി വിമല യാണ്.എഡിറ്റിംഗ് സലീഷ് ലാൽ നിർവഹിക്കുന്നു.ക്രിയേറ്റീവ് ഡയറക്ടർ ഷാജി നാരായണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്രൻ ശർമ നമ്പൂതിരി.പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്. പ്രൊഡക്ഷൻ ഡിസൈനർ എൽ പി സതീഷ്. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.

വർത്തമാനകാലത്തിൽ സ്ത്രീകളുടെ,വിദ്യാഭ്യാസപരമായുള്ള സംഘടിത മനോഭാവത്തോട് കൂടിയുള്ള മുന്നേറ്റം സ്ത്രീശാക്തീകരണത്തിനു വലിയ പങ്കുവഹിക്കുന്നുണ്ട്.കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിലെ നാടോടിയായ ഉത്തമി എന്ന സ്ത്രീ. ജീവിതത്തിന്റെ കൈപ്പേറിയ യാഥാർത്ഥ്യങ്ങളോട് പൊരുതി ജീവിച്ചവളാണ്. ഉത്തമിയുടെ മകളായ പവിത്രയുടെ ശക്തമാർന്ന ജീവിതമാണ് സിനിമ പറയുന്നത്. വിദ്യാഭ്യാസപരമായ ഉയർച്ച സമൂഹത്തിലും വ്യക്തിപരമായും പവിത്രയ്ക്ക് മുതൽക്കൂട്ടാവുന്നു. ജീവിതത്തിന്റെ തിരിച്ചടികളും തോൽവികൾക്കും ഇടയിൽ കളരിപ്പയറ്റിന്റെ അനായാസേന കായികാധ്വാനവും പവിത്രയ്ക്ക് കരുത്താർജ്ജിക്കുന്നു. ഇതാണ് ഉത്തമി എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

എസ് പി സുരേഷ് കുമാർ തിരക്കഥ സംഭാഷണം രചിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. എസ് എസ് ഹാഷ്ടാഗ് ഫിലിംസിന്റെ ബാനറിൽ കെ സെൻ താമരയ് സെൽവി ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കഥ ജഗ്ഗു, എസ് പി സുരേഷ് കുമാർ എന്നിവർ ചേർന്ന് എഴുതിയിരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനായ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരി ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു.വയലാർ ശരത്ചന്ദ്രവർമ്മ ഗാനം രചിച്ചിരിക്കുന്നു. ഉണ്ണികൃഷ്ണൻ മീറ്റ്ന മറ്റൊരു ഗാനം എഴുതിയിരിക്കുന്നു.പശ്ചാത്തല സംഗീതം രവി ജെ മേനോൻ നിർവഹിക്കുന്നു. ഗായത്രി അശോകൻ, എസ് പ്രിയങ്ക, രാജു എന്നീ ഗായകരെ കൂടാതെ മാതംഗി അജിത് കുമാർ എന്ന യുവ ഗായികയും പിന്നണി പാടിയിരിക്കുന്നു. പതിനഞ്ചോളം സിനിമകൾ തമിഴിലും മലയാളത്തിലുമായി പാടിയ മാതംഗി അജിത്കുമാർ,കെ ജെ യേശുദാസ്,പി ജയചന്ദ്രൻ, ഉണ്ണിമേനോൻ തുടങ്ങി യുവതലമുറയിലെ നജീം അർഷാദ്, നിഖിൽ മാത്യുയുമായിവരെ ഇതിനോടകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.


Reporter
the authorReporter

Leave a Reply