Latest

തളി മഹാ ശിവഷേത്രത്തിൽ ക്ഷേത്രത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കാണിക്ക സംവിധാനം


കോഴിക്കോട്: തളി മഹാശിവ ക്ഷേത്രത്തിൽ ഡിജിറ്റൽ ആയി കാണിക്ക സമർപ്പിക്കാനുള്ള സംവിധാനം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ റോസ്‌ലിൻ റൊസ്‌ഡ്രിഗസ് ഉദ്ഘാടനം ചെയ്തു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഭാരത് ക്യൂ ആർ കോഡ് അടിസ്ഥാനമാക്കിയ കാണിക്ക സംവിധാനമാണ് നിലവിൽ വന്നത്. ഭക്തർക്ക് ഏത് പേയ്മെന്റ് ആപ്പ് ഉപയോഗിച്ചും കാണിക്ക സമർപ്പിക്കാവുന്നതാണ്, കൂടാതെ യു പി ഐ വഴിയും പണം നൽകാം.

ഉദ്ഘാടന ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ മനോജ് കുമാർ പി എം, പ്രദീപ് കുമാർ രാജ, ശാഖാ മാനേജർ കമലാക്ഷി സി, ബാങ്ക് ഡപ്യൂട്ടി റീജിയണൽ ഹെഡ് സംഗമേഷ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply