Sunday, November 24, 2024
ExclusiveGeneralLatest

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലയുള്ള തിമിംഗല ഛർദിയുമായി (ആംബര്‍ ഗ്രിസ്)രണ്ടു പേർ പിടിയിൽ


കോഴിക്കോട്; താമരശ്ശേരിയിൽ തിമിംഗല ഛര്‍ദിയുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.കൊടുവള്ളി  കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (28), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയിലായത്.ഇന്തോനേഷ്യയില്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന.സ്‌പേം വെയിൽ വിഭാഗത്തിൽപ്പെടുന്ന തിമിംഗലങ്ങൾ പുറം തള്ളുന്ന ആംബർ ഗ്രിസിന് വിപണിയിൽ കോടിക്കണക്കിനു രൂപ വിലയുണ്ട്.ഈ തിമിംഗലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയായതിനാൽ ആംബർ ഗ്രിസ് വിൽപന ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 2 പ്രകാരം കുറ്റകരമാണ്.പിടികൂടിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Reporter
the authorReporter

Leave a Reply