ഫറോക്ക്: യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സാംസ്കാരിക സദസ്സുകളുടെ ബേപ്പൂർ മണ്ഡലം തല ഉദ്ഘാടനം ഫറോക്ക് നഗരസഭയിലെ പുറ്റേക്കാട്ട് കണ്ണാംപുറത്ത് വിടങ്കണത്തിൽ ജില്ലാ പ്രസിഡണ്ട് ഡോ.ശരത് മണ്ണൂർ നിർവ്വഹിച്ചു. മേഖല പ്രസിഡണ്ട് എം എ ബഷീർ അദ്ധ്യക്ഷനായിരുന്നു. ചരിത്രാന്വേഷകനായ കണ്ണാം പുറത്ത് അച്ചുതൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാ മേഖലകളിൽ മികവു തെളിയിച്ച കെ ധർമ്മരാജൻ
ഫസ്ന പുറ്റേക്കാട് , എ കെ ആരിഫ , നിഹാൽ മാണിക്കോത്ത് എന്നിവരെ സദസ്സിൽ അനുമോദിച്ചു. കെ സി ദാസ്, തിലകൻ ഫറോക്ക്, ജയക്കിളി, കെ സജില, കൃഷ്ണൻ വെട്ടങ്ങലകത്ത് ,ടി ചന്ദ്രൻ , വിജയകുമാർ പൂതേരി, ഷീന മാണിക്കോത്ത് എന്നിവർ സംസാരിച്ചു.