തിരുവനന്തപുരം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജൻ . 2021 ഏപ്രിൽ മാസം മുതൽ ഇതുവരെ 40084 അപേക്ഷകൾ തീർപ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. 2021 വരെ ജനുവരി വരെ കിട്ടിയ അപേക്ഷകൾ ആറു മാസം കൊണ്ടു തീർപ്പാക്കും. ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് പലയിടത്തും അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. വാഹന സൗകര്യമില്ലാത്ത വില്ലേജ് ഓഫിസുകളിൽ വാഹന സൗകര്യം ഏർപ്പാടാക്കുമെന്നും റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു.