Latest

“ഭൂഖണ്ഡങ്ങളിലൂടെ” യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു


കോഴിക്കോട്:ഡോക്ടർ കെ.പി.സുധീര രചിച്ച ഭൂഖണ്ഡങ്ങളിലൂടെ എന്ന യാത്രാവിവരണഗ്രന്ഥം കവിയും സാഹിത്യകാരനുമായ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു.24 ന്യൂസ് ചാനൽ എഡിറ്റർ പി.പി.ജയിംസ് ആദ്യകോപ്പി സ്വീകരിച്ചു.
പത്രപ്രവർത്തകൻ എ.സജീവൻ അധ്യക്ഷനായി.ഡോക്ടർ ശ്രീശൈലം ഉണ്ണികൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. എസ്‌.കെ.പൊറ്റെക്കാട്ടിന്റെ മകൾ  സുമിത്ര ജയപ്രകാശ്, ഡോക്ടർ മിലി, മാധ്യമ പ്രവർത്തകൻ റഹീം പൂവ്വാട്ട് പറമ്പ് എന്നിവർ സംസാരിച്ചു.

സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ അറുപതിലേറെ പുരസ്കാരങ്ങൾ ലഭിച്ച ഡോക്ടർ കെ.പി.സുധീരയുടെ എൺപത്തിയഞ്ചാമത്തെ പുസ്തകമാണ് ഭൂഖണ്ഡങ്ങളിലൂടെ.

 


Reporter
the authorReporter

Leave a Reply