Wednesday, February 5, 2025
General

മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു


പാലക്കാട് കൊല്ലങ്കോടിൽ വനംവകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ പുലി ചത്തു. മയക്കുവെടിയേറ്റേശേഷം നിരീക്ഷണത്തിലായിരുന്നു. പറമ്പിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടത്. കൊല്ലങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിലാണ് കുടുങ്ങിയത്. ശേഷം ഏറെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആർ ആർ ടി സംഘമാണ് സാഹസികമായി പുലിയെ കൂട്ടിലാക്കിയത്. ഈ പുലിയാണ് ഇപ്പോൾ ചത്തെന്ന സ്ഥിരീകരണം വരുന്നത്.


Reporter
the authorReporter

Leave a Reply