Latest

മെർവില്ലിയ സമ്മർ ക്യാമ്പിനു തുടക്കമായി 

Nano News

തൃശൂർ: ഇസാഫും മണ്ണുത്തി ഡോൺ ബോസ്കോ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മെർവില്ലിയ സമ്മർ ക്യാമ്പ് ഡോൺ ബോസ്കോ കോളേജിൽ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് റെക്ടർ ഫാ. മാത്യു കപ്ലികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാകായികമായ കഴിവുകളെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഫുട്ബോൾ, ബാഡ്മിന്റൺ, ചിത്രരചനാ, ഡാൻസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ലിജോ കളമ്പാടൻ, ഇസാഫ് ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ഇസാഫ് ബാങ്ക് ബോർഡ് അംഗം ഡോ. വി. എ.  ജോസഫ്, സസ്റ്റൈനബിൾ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേൽ, ഇസാഫ്-ബാലജ്യോതി സീനിയർ മാനേജർ ഉല്ലാസ് പി. സ്കറിയ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഈ മാസം 21 ന് സമാപിക്കും.

Reporter
the authorReporter

Leave a Reply

error: Content is protected !!