കോഴിക്കോട്:നവതിയുടെ നിറവിലെത്തിയ വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിന് ഇന്നർവ്വീൽ ക്ലബ്ബ് ഓഫ് കാലിക്കറ്റിൻ്റെ കൈതാങ്ങ്. ക്ലബ്ബിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് ഹിൽ ഓൾഡ് ഏജ് ഹോമിലെ അച്ഛനമ്മമാർക്ക് ഒഴിവു വേളകൾ സന്തോഷപ്രദമാക്കാൻ ടെലിവിഷൻ സംഭാവനയായി നൽകി. ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസിഡണ്ട് പി.ദേവിക, സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസണുമായ വിനീതയും ഓൾഡ് ഏജ് ഹോം സൂപ്രണ്ട് റീജാബായിക്ക് ടെലിവിഷൻ കൈമാറി.










