കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞ പ്രദേശം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പ്രദേശവാസികളോട് സംസാരിച്ച മന്ത്രി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക പ്രതിഭാസത്തിന്റെ ഭാഗമായാണ് കടൽ ഉൾവലിഞ്ഞതെന്നും അറിയിച്ചു. നിലവിൽ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നും കടലിൽ ഇറങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അസാധാരണമായ പ്രതിഭാസം ആരംഭിച്ചത്. ഒട്ടും തിരമാലകൾ ഇല്ലാതെ നിശ്ചലവസ്ഥയിലായിരുന്ന കടൽ ഇപ്പോൾ പൂർവ്വസ്ഥിതിയിലേക്ക് വന്നിട്ടുണ്ട്.