Art & CultureLatest

മാജിക് ഉത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.


കോഴിക്കോട്:ഓഡിറ്റോയത്തിൻ്റെ ചുമരുകൾക്കപ്പുറം വിശാലമായ വേദികളിൽ മലയാളക്കരയുടെ ഇന്ദ്രജാലത്തിന് പുതുഭാഷ്യം രചിച്ച സാഹസിക മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ ഇന്ദ്രജാല സപര്യ നാല് പതിറ്റാണ്ടുകൾ പിന്നിടുകയാണ്.
നാൽപ്പതാം വാർഷികത്തിൻ്റെ ഭാഗമായി മാജിക് ഒരു കേവല “വിനോദോപാധി” എന്നതിൽ നിന്നു മാറി അന്ധവിശ്വാസങ്ങൾക്കും മയക്കുമരുന്ന പോലുള്ള മാരക വിപത്തുകൾക്കുമെതിരെയുള്ള ഒരു പ്രചാരണായുധമാക്കുകയാണ് പ്രദീപ് ഹൂഡിനോ.ഒരു വർഷം നീണ്ടു നിൽക്കുന്ന മാജിക് ഉത്സവ പരിപാടികളുടെ ലോഗോ പ്രകാശനംചെറുവണ്ണൂർ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ലേണിങ്‌ ആന്റ് റിസോഴ്സ് സെന്ററിൽ വെച്ച്
മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ.സി. റസ്സാഖ്, രാധാ ഗോപി ( മണ്ഡലം മിഷൻ), മാധ്യമ പ്രവർത്തകൻ ഡോ.എം.പി.പത്മനാഭൻ, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ഡോ. മുഹമ്മദ് നിഷാദ് മനോജ് പൂളക്കൽ, എച്ച് എസ്സ് എസ് പ്രിൻസിപ്പാൾ കെ.സഫിയ, ജി.വി.എച്ച് എസ് എസ് പ്രിൻസിപ്പാൾ സഞ്ജീവ് കുമാർ ഹെഡ്മാസ്റ്റർ എം. ദിലീപ് കുമാർ, കേരള ബാങ്ക് മാനേജർ എം ശ്രീലത, പി ടി എ പ്രസിഡന്റ് കെ. പി. അജയൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.വി.ശിവദാസൻ സ്വാഗതവും മുരളി ബേപ്പൂർ നന്ദിയും രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply