കോഴിക്കോട്:യോഗയുടെ ആഗോള പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.യോഗയിലൂടെ മനുഷ്യൻ ആർജിക്കുന്ന പുരോഗതി സമാജത്തിന്നും രാജ്യത്തിനും ഗുണകരമാകുമെന്നും അദ്ധേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മാരാർജി ഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സുധീർ, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ അഡ്വ. രമ്യ മുരളി, യുവമോർച്ച ജില്ലാ അധ്യക്ഷൻ ടി.റെനീഷ് എന്നിവർ നേതൃത്വം നൽകി.