യുവാവിന്റെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്ക്
കൊയിലാണ്ടി: യുവാവിന്റെ ആക്രമണത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് പരിക്ക്. എസ്.ഐ ജിതേഷ്, ഗ്രേഡ് എസ്.ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിനുരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിരുദ വിദ്യാർഥി അത്തോളി കൊങ്ങന്നൂർമലയിൽ നോബിനെ (23) അറസ്റ്റ് ചെയ്തു. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നേരത്തെ ഈ ഭാഗത്തുനിന്ന് ചെറിയ അളവിൽ കഞ്ചാവ് കൈവശം വെച്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർപരിശോധന നടത്താൻ എത്തിയപ്പോൾ, സംശയാസ്പദമായ […]


