തണ്ണീര്‍ത്തടം നികത്തുന്നവരെ ജാമ്യമില്ലാവകുപ്പുചേര്‍ത്ത് അറസ്റ്റ് ചെയ്യണം:എം.ടി.രമേശ്
കോഴിക്കോട്: ദേശീയപ്രധാന്യമുളള സരോവരത്തെ കണ്ടല്‍വനം മണ്ണിട്ടുനികത്തുന്നതിനെതിരെ ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ നടന്ന സരോവരം രക്ഷാമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.എരഞ്ഞിപ്പാലത്തു നിന്ന് പ്രദേശവാസികളും സമരസമിതിയും ബിജെപി പ്രവര്‍ത്തകരും സരോവരം ട്രേഡ് സെന്ററിലേക്ക് മാര്‍ച്ച് നടത്തി. ട്രേഡ് സെന്ററിനു സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംരക്ഷണയിലുള്ള കോട്ടൂളി തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടു. കലക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗം കമ്മറ്റിയുടെ […]


