Tag: VD Satheesan

General Politics

കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവും

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ താനും കെ സുധാകരനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെയും ഫോണിൽ സംസാരിച്ചപ്പോൾ ഞങ്ങൾ ഇക്കാര്യം പറഞ്ഞ് ചിരിച്ചു. സിപിഎം പോലെ നേതാക്കളെ വിമർശിക്കാൻ പറ്റാത്ത പാർട്ടിയല്ല കോൺഗ്രസ്. എനിക്കെതിരെ വിമർശനമുണ്ടായാൽ താനതിന് മറുപടി പറയുമെന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ അനാവശ്യമായി ചർച്ച ചെയ്യപ്പെടുമ്പോൾ വേറെ ചില അജണ്ടകളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ശല്യമുൾപ്പെടെ മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന മലയോര പ്രചാരണ യാത്ര […]

General

മൻമോഹൻ സിങിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടിയെന്ന് വിഡി സതീശൻ; പെരിയ കേസ് വിധിയിലും രൂക്ഷ വിമർശനം

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് പ്രതിപക്ഷ […]

Politics

കെ.മുരളീധരനെ വിഡി സതീശനും സംഘവും ബലിയാടാക്കി: കെ.സുരേന്ദ്രൻ

ലീഡർ കെ.കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു. സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് വി.ഡി […]

Politics

സി.പി.എം വലിയ പൊട്ടിത്തെറിയിലേക്കെന്ന് വി.ഡി സതീശന്‍

സി.പി.എമ്മില്‍ നേതാക്കള്‍ തമ്മില്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും പല നേതാക്കള്‍ക്കായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ”പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊന്‍കതിര്‍ വേറൊരാളുടേതാണ്. ഇവരൊക്ക തമ്മില്‍ ഇപ്പോള്‍ പോരടിക്കാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോള്‍ അവരു […]

General Latest Politics

എക്സൈസ് വകുപ്പ് കയ്യിലുണ്ടോ? എം ബി രാജേഷ് പരിശോധിക്കണം’; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പരിഹാസം. മദ്യനയത്തിൽ ചർച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. പക്ഷേ പ്രതിപക്ഷം തെളിവ് ഹാജരാക്കി. വിഷയത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ല. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് […]

General

കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി രാജിവെക്കണം; വി ഡി സതീശൻ

മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബാര്‍ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് […]

Nano News  @2026. All Rights Reserved.