മുഖ്യമന്ത്രിക്ക് രക്ഷാകവചം ഒരുക്കി വി.ഡി. സതീശൻ: എം.ടി. രമേശ്
കോഴിക്കോട്: എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും സിപിഎം എംഎൽഎ നടത്തിയ ഗുരുതര ആരോപണത്തിൽ മുഖ്യമന്ത്രിക്ക് രക്ഷാകവചം ഒരുക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ഇതിനെല്ലാം പിറകിൽ ആർഎസ്എസ് ആണെന്നാണ് വി.ഡി. സതീശന്റെ കണ്ടെത്തൽ. ഈ ഗുരുതര ആരോപണത്തിന് കൂടെ ആർഎസ്എസിനെ വലിച്ചു കെട്ടി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി മുഖ്യമന്ത്രിയെയും എഡിജിപിയെയും രക്ഷിക്കാനുള്ള കവാടം ഒരുക്കുകയാണ് വി.ഡി. സതീശൻ. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഈ നിലപാട് […]


