റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ 15 മുതല്‍ ‘തെളിമ’ പദ്ധതി
തിരുവനന്തപുരം: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താനും കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതിയാണ് 15ന് ആരംഭിക്കുന്നത്. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്ക്കും. കാര്‍ഡ് ഉടമകള്‍ തെറ്റു തിരുത്താനും മാറ്റം വരുത്താനും ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും ഇതില്‍ അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി […]


