Tag: the driver was also injured.

Local News

ചെങ്കല്ലുമായി വന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ മറിഞ്ഞു, ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്

കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തിലെ എണ്ണങ്കല്‍ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. ഡ്രൈവര്‍ പോക്കര്‍, സഹായി പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കാലിനാണ് പരിക്കേറ്റിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘവം ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആദ്യ പോക്കറിനേയും പിന്നീട് പ്രകാശനേയും പുറത്തെടുത്തു. ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങല്‍ എന്ന […]

Nano News  @2026. All Rights Reserved.