ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബാരമുല്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തുരങ്ക നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനാമാര്‍ഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സോനാമാര്‍ഗ് മേഖലയില്‍ സെഡ്‌മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പു നടന്നത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാംപിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നും റിപോര്‍ട്ട്. തൊഴിലാളികള്‍ക്ക് […]


