സൂപ്പർ സ്പെഷാലിറ്റി എം.ആർ.ഐ പുനഃസ്ഥാപിച്ചില്ല
കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്വെഷാലിറ്റി ആശുപത്രിയിൽ പ്രവർത്തനം നിലച്ച എം.ആർ.ഐ സ്കാൻ യൂനിറ്റ് പുനഃസ്ഥാപിക്കാൻ വൈകുന്നത് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിക്കാനിടയാക്കുന്നു. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ നടത്തുന്ന എം.ആർ.ഐ പരിശോധനകളെല്ലാം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതോടെ ഇവിടെ നിന്നുതിരിയാൻ ഇടമില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെക്കൂടി ഇത് ബാധിക്കുന്നു. അപകടത്തിലും അത്യാഹിതത്തിലുംപെട്ട് എത്തുന്നവർക്കും എം.ആർ.ഐ പരിശോധന വൈകാനും ഇടയാക്കുന്നു. തിരക്കു കാരണം പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻ സമയം കിട്ടാത്ത അവസ്ഥയിലാണ് അത്യാഹിത വിഭാഗത്തിലെ എം.ആർ.ഐ […]


