കലൂര്‍ സ്റ്റേഡിയം അപകടത്തിൽ ദിവ്യ ഉണ്ണിയുടെയും കല്യാൺ സിൽക്സ് അടക്കമുള്ള സ്പോൺസർമാരുടെയും മൊഴിയെടുക്കും
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പാലാരിവട്ടം പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. സംഘാടകർക്കെതിരെ കേസെടുത്തത് സാമ്പത്തിക ചൂഷണത്തിനാണ്. എറണാകുളം അസി. കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയും എടുക്കും . നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് കല്യാൺ സിൽക്സ് […]


