ചെറുകിട ആശുപത്രികള്‍ നാമാവശേഷമാകുന്നു; സംരക്ഷിച്ചു നിര്‍ത്തണം: ക്യുപിഎംപിഎ
കോഴിക്കോട്:ആരോഗ്യ രംഗത്തെ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തോടെ നഗര ഗ്രാമാന്തരങ്ങളിലെ ചെറുകിട, ഇടത്തരം ആശുപത്രികള്‍ ഇല്ലാതാവുകയാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ (ക്യുപിഎംപിഎ) സുവര്‍ണ്ണ ജൂബിലി സമ്മേളനം ‘ക്യൂപികോണ്‍ 2024’ അഭിപ്രായപ്പെട്ടു.ഇടത്തരക്കാരനും സാധാരണക്കാരനും ആശ്വാസമാകുന്ന ഇത്തരം ആശുപത്രികള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ വേണമെണം. എല്ലാ ആശുപത്രികളെയും ഒരേ തട്ടില്‍ കാണുന്ന രീതി സര്‍ക്കാര്‍ മാറ്റണം. ഇലക്ട്രിസിറ്റി താരിഫില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ചെറുകിടആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ‘കേരളത്തിലെ ഇടത്തരം ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുക’ […]


