Tag: Sisters’ daughters drowned

Local News

സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു

അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലകുടിയാറിന്റെ കൈവഴിയിൽ ഇറങ്ങിയപ്പോഴാണ് അപകടം. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലൻ്റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിന്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പിറന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് ജ്വാലലക്ഷ്മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള നേഹ അപകടനില തരണം ചെയ്തു. […]

Nano News  @2026. All Rights Reserved.