എസ്ഡിപിഐ പിന്തുണ; വടക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും കോണ്‍ഗ്രസിന് രണ്ട് നിലപാട്: പി.കെ. കൃഷ്ണദാസ്
കോഴിക്കോട്: എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്നതിൽ കോണ്‍ഗ്രസിന് ഇരട്ട റോളെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. കാസര്‍കോടു മുതല്‍ പാലക്കാടുവരെ എസ്ഡിപിഐയുമായി അരങ്ങത്തും, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ സഖ്യം അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരികൃഷ്ണന്‍സ് സിനിമയിലെ ക്ലൈമാക്‌സ് പോലെയാണ് കോണ്‍ഗ്രസിന്റെ എസ്ഡിപിഐയോടുള്ള നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോടും ആലപ്പുഴയിലും എസ്ഡിപിഐ സഖ്യം എല്‍ഡിഎഫുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി ഉയര്‍ത്തിയ പ്രതികരണമാണ് ആദ്യഘട്ടത്തിലെ തീരുമാനം മാറ്റി ഇപ്പോല്‍ പിന്തുണവേണ്ടെന്നുവച്ചത്. എന്നാല്‍ […]


