സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കും മൂന്ന് സൊസൈറ്റി ജീവനക്കാർക്കും എതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. മാധ്യമങ്ങളോടാണ് മേരിക്കുട്ടിയുടെ പ്രതികരണം. പണം ചോദിച്ചെത്തിയ ദിവസത്തെ സംഭവങ്ങളാണ് സാബുവിനെ മാനസികമായി തളർത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതി നൽകുമെന്നും മേരിക്കുട്ടി പറഞ്ഞു. നിക്ഷേപത്തുക ലോണായിട്ട് തന്നാൽ മതിയെന്ന് വരെ പറഞ്ഞു. പോലീസ് അന്വേഷണത്തിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. മൊഴി എടുത്തിട്ടുണ്ടെന്നും ഒന്നരവർഷമായി അനുഭവിക്കേണ്ടി […]


