Tag: Rahul ghandh

Politics

രാഹുൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു- ഷിനു പിണ്ണാണത്ത്

പാർലമെൻറിൽ ഹിന്ദുവിരുദ്ധ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ കോലം കത്തിച്ച് യുവമോർച്ച ബേപ്പൂർ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ബേപ്പൂർ അങ്ങാടിയിൽ നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു, ഹിന്ദുക്കൾ മുഴുവൻ അക്രമകാരികളാണെന്ന് പറഞ്ഞ രാഹുൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് എം.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. എ.കെ.സൂരജ്, ടി.സബീഷ്ലാൽ , സുജീഷ് കമ്മാടൻ , ഷിഖീഷ് പി.വി തുടങ്ങിയവർ പ്രസംഗിച്ചു

Nano News  @2026. All Rights Reserved.