കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറാവുന്നു: പി.ആർ നാഥൻ
കോഴിക്കോട്: കേരളം രാഷ്ട്രീയ മാറ്റത്തിന് തയ്യാറാവുന്നതിൻ്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് എഴുത്തുകാർ പി.ആർ നാഥൻ. നരേന്ദ്രമോദിയുടെ വിജയം ജനങ്ങൾ ആഗ്രഹിക്കുന്നു. മോദിക്ക് അനുകൂലചലനം കേരളത്തിലും ഉണ്ടാവുന്നു. ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് കേരളം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വികാരം വോട്ടാക്കി മാറ്റാൻ എൻഡിഎ ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമ്മ മരിക്കുന്നതിന് തൊട്ടു മുൻപ് എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്തു വരാൻ ആവശ്യപ്പെട്ടതായി പറഞ്ഞിരുന്നുവെന്ന് പി. ആർ നാഥൻ ഓർമ്മിച്ചു. ഈ വാക്കുകൾ കുടുംബത്തെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. എം […]


