ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്, മെഡലുകൾ തിരിച്ചുവാങ്ങും
തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ അക്ഷരതെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനം. മുഖ്യമന്ത്രി, പൊലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുണ്ടായിരിക്കുന്നത്. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും. തിരുവനന്തപുരത്തുള്ള ഭഗവതി സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് മെഡലുകള്‍ നിര്‍മിച്ചു നല്‍കാനുള്ള ക്വട്ടേഷന്‍ സ്വീകരിച്ചത്. അവര്‍ക്ക് സംഭവിച്ച ഗുരുതര പിഴവാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റാണ് കടന്നു കൂടിയിരുന്നത്. സംഭവം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. മെഡലുകള്‍ പിന്‍വലിച്ച് പുതിയ മെഡലുകൾ […]

