പൊന്നുംതോരമലയിലെ പ്രകൃതിചൂഷണം നടപടി വേണം:അഡ്വ.വി.കെ.സജീവന്‍
താമരശ്ശേരി:കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നുംതോരമലയിലെ ദുരന്തം ക്ഷണിച്ച് വരുത്തുന്ന ഭീകരമായ അനധികൃത ചെങ്കല്‍ ക്വാറിയും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. ഭീകരമായ പ്രകൃതി ചൂഷണം നടത്തിയതിന്‍റെ ഫലമായി മലയിടിച്ചില്‍ ഭീതിമൂലം ഇതാദ്യമായി 196 കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. മല തുരന്നത് കാരണം വെളളമിറങ്ങി ചരിവില്‍ താമസിക്കുന്ന കിണറുകളില്‍ തിരയിളക്കവും അസാധാരണ ശബ്ദവും പ്രത്യക്ഷപ്പെട്ടപ്പോള്‍ മലമുകളില്‍ ചെന്ന് നോക്കിയപ്പോഴാണ് നിര്‍മ്മാണത്തിലിരിക്കെ പൊളിഞ്ഞ വലിയ ഭിത്തികളും ഭീകരമായ ചെങ്കല്‍ ക്വാറിയും ശ്രദ്ധയിൽപ്പെട്ടത്.നാല് പട്ടിക ജാതി […]


