വേങ്ങേരി ജങ്ഷൻ ഇന്ന് ഉച്ചയോടെ ഭാഗികമായി തുറക്കും
വേങ്ങേരി: ദേശീയപാത വികസനത്തിന് ഒന്നരവർഷത്തോളമായി അടച്ച വേങ്ങേരി ജങ്ഷൻ ഭാഗികമായി ഞായറാഴ്ച ഉച്ചയോടെ തുറക്കും. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് ബൈപാസിലേക്ക് നിർമിച്ച വി.ഒ.പി (വെഹിക്കിൾ ഓവർ പാസ്)യുടെ നിർമാണപ്രവൃത്തി പാതിഭാഗം പൂർത്തീകരിച്ചാണ് തുറന്നുകൊടുക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും മഴയും കാരണം പല തവണ നിന്നുപോയ പ്രവൃത്തിയാണ് ഏറെ വൈകി പാതി പൂർത്തിയാക്കിയിരിക്കുന്നത്. ഇനി വാഹനങ്ങൾക്ക് വേങ്ങേരി, തടമ്പാട്ടുതാഴം വഴി നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. ഞായറാഴ്ച രാവിലെയോടെ പാലത്തിന്റെ സുരക്ഷ മതിലുകൾ സ്ഥാപിച്ച് ഉച്ചയോടെ ഗതാഗതത്തിന് […]


