നാഗർകോവിൽ – കന്യാകുമാരി പാതയിലോടുന്ന 11 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: നാഗർകോവിൽ – കന്യാകുമാരി പാതയിലെ വിവിധ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഈ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് ഇതുവഴി കടന്നു പോകേണ്ട 11 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ പ്രധാന ട്രെയിനുകൾ കൊച്ചുവേളി – നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ തിരുനെൽവേലി – നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ നാഗർകോവിൽ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ് കൊല്ലം – ആലപ്പുഴ സ്പെഷ്യൽ കൊല്ലം – തിരുവനന്തപുരം സ്പെഷ്യൽ


