നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
കുറ്റിപ്പുറം: ഗവ.ടെക്നിക്കൽ ഹൈസ്ക്കൂൾ ജെ.ആർ.സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് സ്കൂളിൽ നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. മുദ്രാവാക്യങ്ങളും മുദ്രാഗീതങ്ങളും വേറിട്ട അനുഭവമായി. യുദ്ധവിരുദ്ധ റാലി സ്കൂൾ സൂപ്രണ്ട് ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫോർമാൻ അബ്ദുൾ ജബ്ബാർ യുദ്ധ വിരുദ്ധ സന്ദേശം നൽകി. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നിളയോരം പാർക്കിൽ സമാപിച്ചു. ജെ.ആർ.സി കൗൺസിലർ ശ്രുതി വി.കെ, രാധിക എസ്സ് വാര്യർ, ജയകുമാർ എം. റമീസ്,കെ, കൃഷ്‌ണേന്ദു, […]


