ഭൂമാഫിയ കുന്നിടിച്ച് നിരത്തിയ മുക്കത്ത് അടിയന്തര നടപടികൾ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം
കോഴിക്കോട് : ഭൂമാഫിയ അനധികൃതമായി കുന്നിടിച്ചത് കാരണം മുക്കം മണാശ്ശേരി മുത്താലം മേട പറ്റം കുന്നിൻ ചെരിവിൽ താമസിക്കുന്ന നൂറോളം പേരുടെ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർക്കൊപ്പം മുക്കം നഗരസഭാ സെക്രട്ടറിയും വിഷയത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ച ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 2022 ൽ മൂന്നര ഏക്കറുള്ള കുന്നിടിച്ച് നിരത്തുമ്പോൾ ജില്ലാ കളക്ടർ, […]


