ലോക് അദാലത്ത്: 7,734 കേസുകൾ തീർപ്പായി; 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ മെഗാ അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 7,734 എണ്ണം തീർപ്പാക്കി. മൊത്തം 33,52,45,611 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് അദാലത്ത് നടത്തിയത്. 9,347 കേസുകളാണ് പരിഗണനക്ക് വന്നത്. ജില്ല കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ […]


