പഞ്ചാരക്കൊല്ലിയില്‍ വീണ്ടും നാട്ടുകാരുടെ പ്രതിഷേധം
മാനന്തവാടി: വയനാട്ടില്‍ രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവയെ കൊല്ലുന്നതിനെ ചൊല്ലി നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കടുവയെ പിടികൂടാന്‍ വനംവകുപ്പ് ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ വെടിവെച്ചു കൊല്ലാതെ ദൗത്യസംഘത്തിന്റെ ബേസ് ക്യാമ്പില്‍ നിന്ന് പുറത്തുവിടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും കടുവ ഒരു വളര്‍ത്തുനായയെ കൊന്നു. കടുവയെ പിടികൂടാനായി ഒരു കൂട് മാത്രമാണ് സ്ഥാപിച്ചത്. പിടികൂടാന്‍ സ്ഥാപിച്ച കൂട്, മയക്കുവെടി എന്നിവ കൊണ്ട് കാര്യമില്ലെങ്കില്‍ അവസാന പടിയെന്ന […]


