യോഗ്യതയില്ലാത്ത ഡോക്ടർമാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : മതിയായ യോഗ്യതയില്ലാത്ത ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയോഗിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യ വകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. നാദാപുരത്തെ ന്യൂക്ലിയസ് ക്ളിനിക്ക് എന്ന സ്വകാര്യാശുപത്രിയിലെ ചികിത്സാപിഴവ് കാരണം തേജ് ദേവ് എന്ന കുട്ടി മരിച്ച സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹെഡ്മാസ്റ്ററും ജീവനക്കാരും വിദ്യാർത്ഥികളും സമർപ്പിച്ച പരാതിയിലാണ് നടപടി.കോഴിക്കോട് […]


