കോഴിക്കോട് ജില്ലയിൽ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ
കോഴിക്കോട്: മോട്ടോർവാഹനവകുപ്പിന്റെ ജില്ലയിലെ എ.ഐ. ക്യാമറയിൽ കുടുങ്ങിയവർ പിഴയിനത്തിൽ നൽകാനുള്ളത് 38.36 കോടി രൂപ. 2023 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ 8.28 ലക്ഷത്തിലധികം ചലാനുകളാണ് അയച്ചത്. ജില്ലയിലെ 64 ക്യാമറകളിൽ പതിഞ്ഞതാണിത്. മൊത്തം 52,46,47,250 രൂപയാണ് പിഴചുമത്തിയത്. എന്നാൽ, ഒന്നരക്കൊല്ലം കഴിഞ്ഞിട്ടും 15 ശതമാനത്തോളംമാത്രമാണ് പിഴയടച്ചത്. ഇനി 38,36,92,750 രൂപയാണ് അടയ്ക്കാനുള്ളത്. പിഴ ഈടാക്കുന്നതിനായി മോട്ടോർവാഹനവകുപ്പ് അദാലത്തുകൾ സംഘടിപ്പിച്ചെങ്കിലും ഫലംകണ്ടില്ല. സീറ്റ് ബെൽറ്റിടാതെ വാഹനമോടിക്കുക, ഹെൽമെറ്റിടാതെ വാഹനമോടിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, വാഹനമോടിക്കുമ്പോഴുള്ള […]


