Tag: Heart surgeries stopped

General Health

പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്. ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. *പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ […]

General

ഉപകരണങ്ങള്‍ ഇല്ല; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൃദ്രോഗ ശസ്ത്രക്രിയകള്‍ മുടങ്ങി

ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നിലച്ചു. കഴിഞ്ഞ ഒരുമാസമായി ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. കോടികള്‍ കുടിശ്ശിക ആയതോടെ വിതരണക്കാര്‍ സ്റ്റന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് കാരണം. ബീച്ചാശുപത്രിയില്‍ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചുരുക്കം ആന്‍ജിയോഗ്രാമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കഴിഞ്ഞ മാസമാണ് അവസാനമായി ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി, പേസ്‌മേക്കര്‍ ഉള്‍പ്പെടെ […]

Nano News  @2026. All Rights Reserved.