കൊടുവള്ളിയിലെ സ്വർണക്കവർച്ച: അഞ്ചുപേർ പിടിയിൽ
കൊടുവള്ളി: കൊടുവള്ളിയിലെ ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്കൂട്ടറിൽ കാറിടിച്ചുതെറിപ്പിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി 1.750 കിലോഗ്രാം സ്വർണം കവർന്ന കേസിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. കവർച്ചയുടെ മുഖ്യ സൂത്രധാരൻ മാനിപുരത്ത് താമസിക്കുന്ന പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ പെരുവമ്പ പെരുംകുളങ്ങര വീട്ടിൽ രമേശൻ (42), തൃശൂർ സ്വദേശികളായ വെമ്പനാട് പാവറട്ടി മൂക്കൊല വീട്ടിൽ എം.വി. വിപിൻ (35), പാലുവയ് പെരിങ്ങാട്ട് പി.ആർ. വിമൽ (38), പാവറട്ടി മരുത്വാ വീട്ടിൽ […]


