Tag: dog

Local News

വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമായാണ് മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് നായയുടെ കടിയേറ്റത്. കടിച്ച നായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. നായയുടെ ജഡം തിരുവല്ലയിലെ ലാബില്‍ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു നായയുടെ ആക്രമണം. പരുക്കേറ്റവര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്‍കി. […]

Local News

വടകര മൂരാട് നാലുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ എട്ടുവയസുള്ള കുട്ടിയെയടക്കം നാലു പേരെ കടിച്ച നായക്ക് പേവിഷബാധയെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് എട്ടുവയസുകാരി അഷ്മികക്കും കീഴനാരി മൈഥിലി, ശ്രീരേഷ് എന്നിവർക്കുമാണ് നായയുടെ കടിയേറ്റത്. ചെവിക്കും തലയിലും കടിയേറ്റ അഷ്ടികയെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റ് മൂന്ന് പേരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവശനിലയിലായ നായ രാത്രി ചത്തിരുന്നു. മുനിസിപ്പൽ കൗൺസിലർ കെ.കെ സ്മിതേഷ്, ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ നായയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റ് മോർട്ടം […]

Nano News  @2026. All Rights Reserved.