ജില്ലാ കേരളോത്സവം; കായിക മത്സരങ്ങൾ 21 നും കലാ മത്സരങ്ങൾ 27നും തുടങ്ങും
കോഴിക്കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബർ 21 മുതൽ വിവിധ വേദികളിലായി നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അറിയിച്ചു. കായിക മത്സരങ്ങൾ ഡിസംബർ 21 മുതൽ 27 വരെയും കലാമത്സരങ്ങൾ 27 മുതൽ 29 വരെയുമാണ് നടക്കുക. മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയർപേഴ്സണും സെക്രട്ടറി ജനറൽ കൺവീനറുമായി വിപുലമായ സംഘാടക സമിതിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന […]


